Tuesday 8 February 2011

പിടയുന്ന പല്ലി !


മുതല പരിണമിച്ചു
പല്ലിയായി.

നിന്റെ കയത്തില് നിന്നും
നിന്റെ ചുവരിലെക്യു കുടിയേറി !
ശരീരം ചുരുങ്ങി
പക്ഷെ മനസ്സ് വീങ്ങി .

എന്തിനീ അപഹാസ്യമായ
പരിണാമം എന്നോ ?

........................ !!!


ചുമ്മാ ...
ചുവരില് ഇരുന്നൊന്നു
ചിലക്ക്യാന് !
ഒന്ന്
പ്രതികരിക്യാന് ,


നിന്നെ
ഗൌളി ശാസ്ത്രം
കേള്പ്പിക്യാന് .

മുറിച്ചിട്ട
പിടയുന്ന വാലും
നോക്കി കണ്ണും തളളി
ഇരിക്യുന്ന നിന്റെ
വൃത്തി കേടില് നിന്നും

പിടയുന്ന ഹൃദയവുമായി
വൃത്തിയുള്ള
ഒരു ഇരുട്ടിന്റെ
വിടവിലെക്യു
പിടഞ്ഞു കയറാന് !

Friday 4 February 2011

രാത്രീന്ജരം!


പാറ്റയും,

പഴുതാരയും,

തല വഴി മുണ്ടിട്ട മാന്യനും ,

ചെറ്റ പൊക്കി ഇറങ്ങിയോരാരിരുട്ടില്

നഗ്നനായി ഞാന്

വിദൂര താരകകളുടെ

വിളറിയ കണ്ണ് ചിമ്മല്

നോക്കി മലര്ന്നു കിടന്നു

നനഞ്ഞ പുല്ലില് .

പുല്മെത്തയില് വെറും

പുല്ലായി നീണ്ടു നിവര്ന്നു

കിടന്നു ഞാന് .

വെള്ളിടി വെട്ടിയെന് ആകാശം

വെളിച്ചം വാള് വെച്ചൊരു

വാഷ് ബേസിന് പോലെ

പ്രജ്ഞയോടൊപ്പം ചുഴിയില് കറങ്ങി കറങ്ങി

താഴ്നോര്രു നിമിഷാര്ധത്തില്

പാറ്റ വട്ടം കറങ്ങി,

പഴുതാര ചുരുണ്ട് കൂടി,

മാന്യന് മണ്ണില് മൂക്ക് പൊത്തി !

ഞാന്.... അപ്പോള്

എഴുന്നേറ്റു നിവര്ന്നു നിന്നു ...

അടുത്ത വെള്ളിടിക്യു വേണ്ടി !!