Saturday 6 August 2011

മേഘ സന്ദേശം .


തിരകള്‍ ,
ശക്തമാം തിരകള്‍ .

വായില്‍ നുര നിറയുന്ന
അപസ്മാര രോഗി
വിറച്ചു തുപ്പുന്ന വെറുപ്പ്‌ !

അഭിശപ്ത പ്രണയങ്ങള്‍
അഭിസാരിക പ്രണയിനികള്‍ !

നീലക്കടലില്‍ നിന്നുയരുന്നു പുക
പുകമറകള്‍ പോലും പെയ്തു വീഴുന്നു.


അല്‍പനേരം നിന്‍
ഹൃദയാകാശത്തില്‍
ഒരു വെണ്ണ്‍മേഖമായി
തങ്ങിയതിന്റെ
ചാരിതാര്ത്യത്തില്‍
ഞാനും
പെയ്തൊഴിയുന്നു കുട്ടീ !

നന്ദി !
നന്ദി മാത്രം !

Friday 29 July 2011

വെറുതെ

എനിക്യറിയാം
നീ ഒന്നും മിണ്ടില്ല എന്ന് !

മിണ്ടാട്ടം മുട്ടി പോയതും
അല്ലാ


മിണ്ടിയിട്ടു
എന്ത് കാര്യം അല്ലേ ?

Wednesday 27 July 2011

കണക്കപ്പിള്ള !


അതിനാല്‍ ..
ഇനിയും ഞാന്‍ ജീവിക്യും .

ഇനിയെത്ര വഞ്ചനകള്‍ ,
ഇനിയെത്ര തിരസ്കാര പുരസ്കാരങ്ങള്‍ !

ഇനിയെത്ര വേദനകള്‍ ,
ഇനിയെത്ര നൊമ്പരങ്ങള്‍ !

ഇനിയെത്ര ആത്മ സംഘര്‍ഷങ്ങള്‍ ,
ഇനിയെത്ര കുറുക്കന്മാര്‍ സുഹൃത്തുക്കള്‍ !

ഇനിയെത്ര ശവം തീനി കഴുകന്മാര്‍ ,
ഇനിയെത്ര ശവത്തില്‍ കുത്തുന്ന ബന്ധുക്കള്‍ !

ഇനിയെത്ര ഏകാന്ത സന്ധ്യകള്‍ ,
ഇനിയെത്ര സുനാമി തിരമാലകള്‍ !

ഇനിയെത്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ,
ഇനിയെത്ര ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ !

ഇനിയെത്ര ഭീരുക്കള്‍ ,
ഇനിയെത്ര കപട സദാചാരങ്ങള്‍ !

ഇനിയെത്ര ഖദറിട്ട രാഷ്ട്രീയക്കാര്‍ ,
ഇനിയെത്ര കാക്കിയിട്ട പോലീസുകാര്‍ !

ഇനിയെത്ര വേശ്യകള്‍ ,
ഇനിയെത്ര പിച്ചക്കാര്‍ !

ഇനിയെത്ര കൊഴിയുന്ന പൂക്കള്‍ ,
ഇനിയെത്ര ആത്മാഹുദികള്‍!

ഇനിയെത്ര കണക്കുകൂട്ടലുകള്‍ ,
ഇനിയെത്ര കണക്കടുപ്പുകള്‍ !

ഇനിയെത്ര സ്വയംഭോഗങ്ങള്‍
ഇനിയെത്ര സ്വപ്നാടനങ്ങള്‍!

എല്ലാറ്റിന്റെയും കണക്കെടുക്കാനായി ,
ഒരു കണക്കപ്പിള്ളയായി
ഇനിയും ഞാന്‍ ജീവിക്യും .

മരണം എന്നെ പിരിച്ചു വിടുന്നത് വരെ !

Friday 22 July 2011

AT THE CROSSROADS !

once upon a time,

there was a little boy,

who believed all the bullshit -

stories his grandfather told hi !

but....

he wanted 'crystal clear' answers.

so .... he asked specific questions....

and got slapped in return !

that boy grew up to be a man...\

he never got out of his habit of questoning !

and.............

he is still suffering.............

coz he doesn't know

whichever way to LIVE !!!!

Thursday 21 July 2011

what about me then

who created me?
GOD?

or........

am I JUST an accidental byproduct
of my parents' LUST ?

what is my karma ?

to fulfill my mother's dream

of being a doctor, who will
suture up broken skulls and-
demand money for that act ?


or.....

to fulfill my father's dream

of being an IAS officer,
who will suck up to a politician ?


hold on a moment babes .........

what about MY dream???\

am I devoid of the 'human right' to dream...?

just because...

I am consistently inconsistent ......

I am abnormally NORMAL .....

does that.................

really, does that ........

make me despicable ???

AMEN !!

SO BE IT .

athinaal nirupaadhikam ninne vittayakyunnu !


ഉരുള്‍ പൊട്ടിയൊഴുകി ഒലിച്ചിറങ്ങിയ
ലാവയെ കൈക്കുമ്പിളില്‍
കോരിയെടുക്കാന്‍ ധൈര്യം
നീ കാണിച്ചു !

പക്ഷെ , കൈ പോള്ളിയപ്പോള്‍
നീയും കുടഞ്ഞെറിഞ്ഞു ~!

അത്രയും മാത്രമേ
ഈ ഇപ്പോഴും തിളക്ക്യുന്ന
അഗ്നി പര്‍വതം പ്രതീക്ഷിച്ചുള്ളൂ !

നിന്റെ പോള്ളിപ്പോയ
കുഞ്ഞി കയ്യില്‍ ഒരു ഉമ്മ
തരാന്‍ എനിക്യാവില്ലല്ലോ ,

എന്‍റെ ഉമ്മക്യും
ലാവയുടെ തിളപ്പാണ് !

Friday 24 June 2011

ഓഫീസ് മഴ !


നനഞ്ഞ എലിയായി
ഞാന്‍ കയറി വന്നപ്പോള്‍
രാഖിക്യു സങ്കടം.

"സാറിനു ഒരു റൈന്‍ കോട്ട്
ഞാന്‍ വാങ്ങി തരട്ടെ ?"

"നിനക്ക് വട്ടുണ്ടോ കുഞ്ഞേ ?
ഇടി മുഴങ്ങുമ്പോ
സാറ് ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യും .
അങ്ങേരു മഴ നനയാന്‍ തന്നെയാ
കോണ്‍ഫറന്‍സ് അവസ്സാനിപ്പിച്ചു
ചാടി പോകുന്നത്" - ഓമന

"പനി പിടിക്യും" - ജേക്കബ്‌ .

"water is life" - ഞാന്‍ .

"അതോണ്ടായിരിക്യും ഇരുപത്തിനാല്
മണിക്യൂരും വെള്ളത്തില്‍" - രെഷ്മി.

നിങ്ങളെ എല്ലാവരെയും
വെള്ളം കുടിപ്പിക്യും ഞാന്‍ .
വെള്ളം പോലെ സ്നേഹിക്യുന്നു
നിങ്ങളെ ഞാന്‍ !