Friday 24 June 2011

ഓഫീസ് മഴ !


നനഞ്ഞ എലിയായി
ഞാന്‍ കയറി വന്നപ്പോള്‍
രാഖിക്യു സങ്കടം.

"സാറിനു ഒരു റൈന്‍ കോട്ട്
ഞാന്‍ വാങ്ങി തരട്ടെ ?"

"നിനക്ക് വട്ടുണ്ടോ കുഞ്ഞേ ?
ഇടി മുഴങ്ങുമ്പോ
സാറ് ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യും .
അങ്ങേരു മഴ നനയാന്‍ തന്നെയാ
കോണ്‍ഫറന്‍സ് അവസ്സാനിപ്പിച്ചു
ചാടി പോകുന്നത്" - ഓമന

"പനി പിടിക്യും" - ജേക്കബ്‌ .

"water is life" - ഞാന്‍ .

"അതോണ്ടായിരിക്യും ഇരുപത്തിനാല്
മണിക്യൂരും വെള്ളത്തില്‍" - രെഷ്മി.

നിങ്ങളെ എല്ലാവരെയും
വെള്ളം കുടിപ്പിക്യും ഞാന്‍ .
വെള്ളം പോലെ സ്നേഹിക്യുന്നു
നിങ്ങളെ ഞാന്‍ !

2 comments:

  1. I love this..again and again..like flowing water.Bless you!

    ReplyDelete
  2. കുഞ്ഞേ ,
    വന്നു വന്ന് നിനക്ക് മാത്രേ എന്നെ മനസ്സിലാവുന്നുള്ളൂ
    എന്ന് വന്നിരിക്യുന്നു. ഗുഡ് !
    നീ എന്തോ സമരമോ , നിയമ സഭയിലെക്യു മാര്‍ച്ചോ,
    അങ്ങിനെ എന്തോ അണ്ടകടാഹം കുലുക്കാനുള്ള
    പുറപ്പാടില്‍ ആണെന്ന് എന്നോടൊരു കുഞ്ഞിക്കിളി
    ട്വീറ്റ് ചെയ്തു ! സത്യമാണോടാ കുട്ടാ ?
    തല്ലു വാങ്ങിയോ നീ ?
    നീ നീയായിത്തന്നെ ജീവിച്ചു തീര്‍ക്കുക.
    'യാരോ ഒരാള്‍ ' ആവാതെ നോക്കുക !
    ആത്മനൊമ്പരം , ആത്മാവിനെ അറിയുന്നവര്‍ക്ക് മാത്രം.

    ReplyDelete