Friday, 1 April 2011

പാമ്പ് കടിച്ചവനെ ....പിന്നെയും പാമ്പ് കടിച്ചു !


പാമ്പ് കടിച്ചു എന്നെ ...
ഇന്നലെ അല്ലാ
മിന്നാ മിനുങ്ങു മിന്നിയ മിനിഞ്ഞാന്ന് !

വിഷഹാരി പറഞ്ഞു ....
കടിച്ച പാമ്പിനെ വരുത്തി വിഷം
തിരിച്ചു വലിപ്പിക്യും ഞാന്‍ ...

ഓം ! ഹ്രീം ! ഐസ് ക്രീം !
മണ്ണാര്‍ ശാലയിലമ്മ
ചെമ്പട്ടുടുത്ത്,
പാമ്പ് ചുരുള്‍ മുടി വിടര്‍ത്തി
മഞ്ഞള്‍ കളം മെഴുകി !

ചെമ്പട്ട് നീങ്ങിയ
തുടുത്ത തുടയിലായിരുന്നു
എന്‍റെ സര്‍പ്പക്കണ്

സര്‍പ്പ സുന്ദരിക്യു എന്‍റെ
രോഗത്തിന്റെ തീവ്രത മനസ്സിലായി !
അന്പോടെ, അലിവോടെ അവള്‍
അത് ഏറ്റുവാങ്ങി .
അത് അവളുടെ നിയോഗമോ,
നിലനില്‍പ്പിന്റെ അനിവാര്യതയോ
ആയിരുന്നു താനും !

വിയര്‍പ്പില്‍ കുതിര്‍ന്ന
വളഞ്ഞു പുളഞ്ഞൊരു
സ്വര്‍ഗീയ സര്‍പ്പ രതിയുടെ
വിഷം സ്കലിച്ചൊരു സ്വപ്ന നിമിഷത്തില്‍
വിഷഹാരി ശീല്ക്കരിച്ചു

"
ഞാനും പാമ്പാണേഡാ പാമ്പേ !
മറ്റൊരു വിഷം ,
മറ്റെന്നാള്‍ വരെ നിന്നില്‍ ഞാന്‍
പിളര്‍ന്ന നാവിനാല്‍ പകര്‍ന്നിരിക്യുന്നു !
വേറൊരു പെണ്‍ പാമ്പിനും ഇറക്കാന്‍
പറ്റാത്ത കാളകൂട വിഷം !

No comments:

Post a Comment