Wednesday, 12 January 2011

വേദാന്ത വരാളി


തെരുവില് വേശ്യകള് ,
അവസ്സാനത്തെ കക്ഷിയുടെയും
കീശ കവര്ന്നു ചേരിയുടെ
തുരുമ്പിച്ച വിശുദ്ധിയിലേക്യു
മറഞ്ഞൊരു യാമത്തില് ...

നിന്റെ ഏകാന്ത ജാലകത്തിന്
ചതുര വെട്ടത്തിന് ചുറ്റും
ഞാന് പറന്നു നിശാശലഭമായി !

നീയെന്ന തീ നാമ്പില്
ചിറകു കരിക്യാന് ,
പിടഞ്ഞു നിന്നിലെക്യു തന്നെ വീണു
മൊരിഞ്ഞു കരിയാന് .

നിമിഷത്തിലാണ് നീ
കറ കറ പ്രിയ രാഗത്തില്
വേദാന്തം സാധകം ചെയ്യാന് തുടങ്ങിയത് !!

No comments:

Post a Comment